‘ആ ദൃശ്യം വേദനാജനകം’ സി സദാനന്ദനെ പുകഴ്ത്തി പ്രധാനമന്ത്രി

രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റര്‍ എം.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികൾ സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിക്കളഞ്ഞുവെന്നും കൃത്രിമകാലുകൾ മേശയിൽ വെച്ചുകൊണ്ടുള്ള ദൃശ്യം വേദനാജനകമായിരുന്നുവന്നും മോദി പറഞ്ഞു.സഭയിലെ സദാനന്ദന്റെ പ്രസംഗം മികച്ചതാണ്. ഒരു മോശം വാക്ക് പോലും സഭയിൽ സദാനന്ദൻ പറഞ്ഞില്ല. കൃത്രിമ കാലുകള്‍ മേശപ്പുറത്ത് വെച്ചതിനെയും ഇൻഡ്യ സഖ്യം എതിർത്തു.സി സദാനന്ദന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേലുള്ള ചര്‍ച്ചയിൽ രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തുന്നിനിടെയാണ് മോദിയുടെ പ്രശംസ.



