കേരള തീരം ഖനനത്തിന് അനുയോജ്യമല്ല: ധാതു ഇടനാഴി കേരള തീരത്തിന് വലിയ തിരിച്ചടിയാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ

ആലപ്പുഴ: കേരള തീരം ഖനനത്തിന് അനുയോജ്യമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് ധാതു ഇടനാഴി പ്രഖ്യാപിച്ചതോടെയാണ് ഇത് കേരള തീരത്തിന് വലിയ തിരിച്ചടിയാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ അറിയിക്കുന്നത്. ആമകളെ സംരക്ഷിക്കാൻ തീരം വേണം, എന്നാൽ തീരം ശോഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുമെന്നും അപൂർവ ധാതു ഖനനം വർധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ കേരള തീരം ഖനനത്തിന് അനുയോജ്യം അല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ധാതു ഇടനാഴി വന്നു കഴിഞ്ഞാൽ തീര ശോഷണം ഉണ്ടാകുമെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ പറഞ്ഞു.

Related Articles

Back to top button