വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ, കൊച്ചി, ഗുരവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ ഒഴിവുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.

ബോർഡ് ഡിസംബർ 31 ന് (31.12.2025) വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകളിൽ അപേക്ഷിക്കുന്ന കാലാവധിയാണ് നീട്ടി നൽകിയത്. ഈ വിജ്ഞാപന പ്രകാരം ജനുവരി 29 ആയിരുന്നു അവസാന ദിവസം. ആ തീയതിയാണ് നീട്ടി നൽകി കൊണ്ടാണ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

22 കാറ്റഗറികളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ ഒന്നും ഗുരുവായൂർ ദേവസ്വത്തിൽ അഞ്ചും തസ്തികകളിലാണ് ഒഴിവുകളാണ് ഉള്ളത്.

Related Articles

Back to top button