‘ശമ്പളം ലഭിച്ചിട്ട് രണ്ടു മാസം’; ഭർത്താവുമൊത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം നടത്തി പാലിയേറ്റീവ് കെയർ നഴ്‌സായ യുവതി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം നടത്തി പാലിയേറ്റീവ് കെയർ നഴ്‌സായ യുവതി. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ നഴ്‌സായ രജിതാ രാജ് ആണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

രണ്ട് മാസമായി രജിതയ്ക്ക് ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. നെടുമങ്ങാട് നഗരസഭയാണ് കോൺട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഇവർക്ക് ശമ്പളം കൊടുക്കേണ്ടത്.

നഗരസഭ ഫണ്ട് കൊടുത്തില്ല എന്നുണ്ടെങ്കിൽ എച്ച്എംസിയ്ക്ക് ഫണ്ട് അനുവദിക്കാവുന്നതാണ്. എന്നാൽ ഇരുകൂട്ടരും നടപടി എടുത്തില്ല.

Related Articles

Back to top button