സ്വർണവിലയിൽ വൻ കുതിപ്പ്; പൊന്ന് സർവകാല റെക്കോർഡിന് തൊട്ടടുത്ത്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 97,280 രൂപയിലെത്തി. ​ഗ്രാമിന് 175 രൂപ വർദ്ധിച്ച് 12,160 രൂപയായി.

കഴിഞ്ഞ ഒക്ടോബർ 17നാണ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലനിലവാരത്തിലെത്തിയത്. ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായിരുന്നു അന്നത്തെ സ്വർണവില. ഇതിനു തൊട്ടരികിലാണ് ഇപ്പോൾ സ്വർണവിലയുള്ളത്. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ ഇന്നുച്ചയ്ക്കോ ശേഷമോ നാളെ രാവിലെയോ സ്വർണം കേരളത്തിൽ പുതിയ ഉയരം തൊടും.

Related Articles

Back to top button