വനിതാ ഡോക്ടര്‍ ജീവനൊടുക്കി…ആത്മഹത്യാക്കുറിപ്പിൽ മരണകാരണം….

ഹൈദരാബാദിൽ യുവ വനിതാ ഡോക്ടർ ജീവനൊടുക്കി. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 38 വയസ്സുകാരിയായ രോഹിണിയാണ് മരിച്ചത്. യുഎസ് വിസ ലഭിക്കാത്തതിനെത്തുടർന്നുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു അവർ. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങൾ നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വാതിലിൽ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് അവർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും ഡോക്ടർ മരിച്ചിരുന്നു.
ഡോക്ടർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് വീട്ടുവേലക്കാരിയാണ് ഡോക്ടറായ രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.




