കൊല്ലത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി രാജിവച്ചു…

സ്ഥാനാർത്ഥി നിർണയ തർക്കത്തെ തുടർന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജിനൽകിയത്.
ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ പ്രാദേശിക നേതൃത്വത്തോട് ചർച്ച ചെയ്യാതെ മുൻ എസ്എഫ്‌ഐ നേതാവിന് സീറ്റ് നൽകിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇടപെട്ട് അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ അജിത്തിന് പകരം ചുമതല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ സനിൽകുമാറിന് നൽകിയിരിക്കുകയാണ്.




