തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.. മുങ്ങിയത് ഇഡി ഓഫിസര്‍…

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു.

ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊല്ലത്ത് വച്ച് പൊലീസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞത് പ്രകാരമാണ് പൊലീസ് ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്.

Related Articles

Back to top button