വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്….

തിരുവനന്തപുരം: ഇന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ച എറണാകുളം-ബെംഗളൂരൂ വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘നാഗ്പൂരിലെ അപ്പൂപ്പന്‍മാര്‍ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചതെന്നായിരുന്നു സനോജിൻ്റെ വിമർശനം. ട്രെയിന്‍ നിര്‍മിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണെന്നും ഗണഗീതം ആര്‍എസ്എസ് ശാഖയില്‍ പാടിയാല്‍ മതിയെന്നും വി കെ സനോജ് ഫേസ്ബുക്കിലൂടെ വിമർശിച്ചു.



