വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12കാരിയെ പീഡിപ്പിക്കാൻ ശ്രമം..യുവാവ് അറസ്റ്റിൽ

വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്ദുല്ലയെയാണ് വടകര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെയാണ് സംഭവമുണ്ടായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുല്ല.



