കെ സി വേണുഗോപാലിൻ്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്….

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. ‘ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന’ കെ സി വേണുഗോപാലിൻ്റെ പരാമര്‍ശത്തിനെതിരെയാണ് സഞ്ജീവിന്റെ ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം.

‘ഷാനിമോള്‍ ഉസ്മാനെ തൊട്ടടുത്ത് നിര്‍ത്തി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉറക്കെ പ്രഖ്യാപിച്ചു. ‘ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരും’. ഇതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന കാല ലിംഗനീതി’, അദ്ദേഹം പറഞ്ഞു. ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Back to top button