യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കാർ കസ്റ്റഡിയിൽ എടുത്തു, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ…

കണ്ണൂരിൽ കാറിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച 80 ലക്ഷം രൂപ പിടികൂടി. പുഷ്പഗിരി സ്വദേശി നഹലാസില്‍ നാസിഫ്, അള്ളാംകുളം സ്വദേശി മുഹമ്മദ്ഷാഫി, ചാലോട് സ്വദേശി പ്രവീല്‍ എന്നിവർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പിലാത്തറ ദേശീയപാതയിൽ വച്ച് കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിത്. യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. കാറിനുളളിലെ രഹസ്യഅറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.



