നിർമാണത്തിലിരുന്ന വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിങ് മെഷീനിൽ നിന്ന് ഷോക്കേറ്റു… യുവാവ് മരിച്ചു

നിർമാണം നടക്കുന്ന വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ അപകടമുണ്ടായത്. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേ(27)ഷാണ് മരിച്ചത്. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. അഖിലേഷിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Back to top button