കെ സ്മാർട്ട് വഴി അപേക്ഷ; അവധിയായിരുന്നിട്ടും മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ്

കേരള സർക്കാർ അവതരിപ്പിച്ച കെ-സ്മാർട്ട് പദ്ധതിയിലൂടെ വിവാഹ ദിവസം തന്നെ വധൂവരൻമാർക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിന്റെ വിവരം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. കെ സ്മാർട്ട് വഴി അപേക്ഷ നൽകി മിനിറ്റുകൾക്കുള്ളിൽ വധൂവരന്മാർക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു. പാലക്കാട് കാവശ്ശേരി പഞ്ചായത്തിലാണ് സംഭവം. ലാവണ്യ, വിഷ്ണു എന്നിവരുടേതായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞയുടൻ തന്നെ കെ സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്‌ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കിയെന്നും അവധി ദിവസമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. മിനിറ്റുകൾക്കകം സർട്ടിഫിക്കറ്റ് വാട്‌സ്ആപ്പിൽ എത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റ് കൈമാറിയെന്നും മന്ത്രി പറഞ്ഞു.

കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്‌ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെവൈസി വഴിയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ പോകാതെ വിവാഹം രജിസ്റ്റർ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തിൽ പോലും എവിടെയിരുന്നും ഫയലുകൾ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാർ എല്ലാവർക്കും മാതൃകയാണ്. അവർക്ക് അഭിനന്ദനങ്ങൾ. കെ സ്മാർട്ട് എന്ന ഈ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഇൻഫർമേഷൻ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു വിവാഹവേദിയിൽ ഇന്ന് നടന്നത് കാണൂ…
ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്…
ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്??

ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ കെ- സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്‌ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകൾക്കകം സർട്ടിഫിക്കറ്റ് വാട്ട്‌സാപ്പിലെത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറി.

കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്‌ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസിൽ പോകാതെ വിവാഹം രജിസ്റ്റർ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തിൽ പോലും എവിടെയിരുന്നും ഫയലുകൾ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാർ എല്ലാവർക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാർട്ട് എന്ന ഈ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഇൻഫർമേഷൻ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങൾ. ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ മംഗളാശംസകൾ.

Related Articles

Back to top button