മുക്കുപണ്ടം പണയം വച്ചത് 120 തവണ, തട്ടിയത് 82 ലക്ഷം, വർഗീസിനെ ‘രക്ഷിച്ചത്’ മാസം തോറും അടച്ചിരുന്ന പലിശ, ഒടുവിൽ…
ഇടുക്കി അണക്കരയിൽ മുക്കുപണ്ടം പണയം വെച്ച് 82 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. അണക്കര സ്വദേശി വടക്കേക്കര വീട്ടിൽ സാബു എന്ന് വിളിക്കുന്ന വർഗ്ഗീസ് ആണ് വണ്ടൻമേട് പൊലീസിൻറെ പിടിയിലായത്. അണക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കസ്റ്റമർ റിലേഷൻ ഓഫീസറാണ് വർഗീസ്. ഒൻപത് വർഷമായി ഇയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 2022 മുതലാണ് വർഗീസ് തട്ടിപ്പ് നടത്താൻ തുടങ്ങിയത്. സ്വന്തം പേരിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുമാണ് മുക്കുപണ്ടം പണയം വച്ചിരുന്നത്. 120 തവണയിൽ കൂടുതൽ ഇയാൾ ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ചാണ് 82 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.