കെട്ടകാലത്ത് ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി.. അർച്ചന കവി വിവാഹിതയായി.

നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അവതാരകയായ ധന്യ വർമയാണ് അർച്ചനയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് അർച്ചനയ്ക്കും റിക്കിനും ആശംസകളുമായി എത്തുന്നത്.
നേരത്തെ താൻ പങ്കാളിയെ കണ്ടെത്തിയെന്ന് അർച്ചന സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. എറ്റവും മോശം തലമുറയിൽ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താൻ തെരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അർച്ചന പങ്കുവച്ചത്. എല്ലാവർക്കും അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അർച്ചന പറഞ്ഞിരുന്നു. പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന് ധന്യ വർമ അറിയിക്കുന്നത്.
അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016 ൽ കൊമേഡിയൻ അബീഷ് മാത്യുവിനെ അർച്ചന വിവാഹം കഴിച്ചിരുന്നു. എന്നാൽ ഇരുവരും 2021 ൽ പിരിയുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ അർച്ചന കവി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് അർച്ചന കവി.




