മകളെ വെട്ടിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു…

മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു.പതിനൊന്നു വയസുകാരിയായ മകളെയാണ് അമ്മ കൊന്നത്.മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയിലാണ് സംഭവം. മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകൾ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിനിയാണ് പൂർവിക.ആശുപത്രി നഴ്സിംങ് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്.
കൊലയ്ക്ക് ശേഷം യുവതിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.രാത്രി ഷിഫ്റ്റിലായിരുന്ന ശ്രുതിയുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.



