ചേർത്തല തിരോധാന കേസ്; സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു, ഐഷ കേസിലും കൊലക്കുറ്റത്തിന് സാധ്യത..

ചേർത്തല: ചേർത്തല തിരോധാന കേസുകളിൽ സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഐഷയേയും ഇയാൾ കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് അന്വേഷണം സംഘം. പള്ളിപ്പുറത്തെ വീട്ടിൽ വച്ച് തന്നെയായിരിക്കാം ഇയാൾ ഐഷയെയും കൊലപ്പെടുത്തിയത് എന്നാണ് സൂചന. ആലപ്പുഴയ്ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു ഐഷ അവസാനമായി വീട്ടിൽ നിന്നും ഇറങ്ങിയത്. അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന് ശേഷം അയിഷയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യതകൾ തേടുകയാണ് അന്വേഷണ സംഘം.

അതേസമയം ജെയ്‌നമ്മ കേസിലും ബിന്ദു പത്മനാഭന്റെ കേസിലും അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജെയ്‌നമ്മ കേസിലും സെബാസ്റ്റിയനെതിരെ കൊലക്കുറ്റം ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനുള്ള സാധ്യത തേടുന്നത്.

കൂടാതെ ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക്കേസിൽ സെബാസ്റ്റ്യനെതിരെ നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ബിന്ദുവിന്റെ അസ്ഥികൾ ഉപേക്ഷിച്ചത് തണ്ണീർമുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യൻ മൊഴി നൽകിയിരുന്നു. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങൾ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീർമുക്കം ബണ്ടിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ജെയ്നമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

2006 ലാണ് ബിന്ദു പത്മനാഭനെ കാണാതാവുന്നത്. 2017 ലാണ് സഹോദരൻ ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുന്നത്. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബിന്ദു കേസിൽ സെബാസ്റ്റ്യൻ സംശയമുനയിൽ ഉണ്ടായിരുന്നെങ്കിലും ഇയാൾക്കെതിരെ തെളിവുകൾ കണ്ടെത്താനായിരുന്നില്ല. പിന്നീട് ജെയ്നമ്മ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റുതിരോധാനക്കേസുകളെ സംബന്ധിച്ച് പുനഃരന്വേഷണം തുടങ്ങിയത്.

Related Articles

Back to top button