തെല്ലൊരു ആശ്വാസം… സ്വർണവില കുറഞ്ഞു..എന്നിട്ടും…
ഇന്നലെ രണ്ടു തവണയായി 1920 രൂപ വർധിച്ച് പുതിയ റെക്കോർഡ് കുറിച്ച സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപ കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ രാവിലെ 83,000 കടന്ന് 84000ന് അരികിൽ എത്തിയ സ്വർണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടി വർധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ വർധന സംസ്ഥാനത്തും പ്രതിഫലിക്കുന്നതാണ് വില വർധനയിൽ കാണുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില വർധനയ്ക്കുള്ള പ്രധാന കാരണം.



