സ്കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ ഇറങ്ങി, തിരിച്ചെത്തിയില്ല.. 13 കാരനെ കാണാനില്ല, അന്വേഷണം…
13 കാരനെ കാണാതായതായി പരാതി.രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്.പാലക്കാട് കസബ പൊലീസ് കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നുകയാണ്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കണ്ടു കിട്ടുന്നവർ അറിയിക്കേണ്ട നമ്പർ 9497987148, 9497980607.
