സഞ്ചരിക്കുന്ന ബാർ….യുവാവ് എക്സൈസിന്റെ പിടിയില്‍….
ഓട്ടോയില്‍ മദ്യവില്പന നടത്തുന്നതിനിടയില്‍ യുവാവ് എക്സൈസിന്റെ പിടിയില്‍. തൃക്കലങ്ങോട് പടുപ്പുംകുന്നില്‍ നടത്തിയ പരിശോധനയില്‍ തൃക്കലങ്ങോട് സ്വദേശി കല്‍പ്പള്ളി വീട്ടില്‍ റിനേഷിനെയാണ് (35) പിടികൂടിയത്. 22 ലിറ്റര്‍ മദ്യവും വില്പനക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും നാലായിരം രൂപയും കസ്റ്റഡിയിലെടുത്തു. മുമ്പും അബ്കാരി കേസില്‍ പ്രതിയായാ റിനേഷ് മൊബൈല്‍ ബാര്‍ രൂപത്തില്‍ ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ മദ്യം എത്തിച്ചു വില്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.




