തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ കുറവ്; ഇന്നത്തെ നിരക്ക് ഇതാണ്…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ കുറവ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10190 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8370 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6515 ആണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 132 രൂപയാണ്.

സ്വര്‍ണം ഈ പോക്കുപോവുകയാണെങ്കില്‍ മധ്യവര്‍ഗത്തിന് സ്വര്‍ണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. വില ഉയർന്നത് കാരണം ആളുകൾ സ്വർണം വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്.

ഇന്നലെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. ഇതാണ് സ്വര്‍ണവിലയെ തളർത്താനുള്ള കാരണം. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളർ ശക്തി പ്രാപിച്ചിട്ടുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുത്ത് പിരിഞ്ഞതാണ് വില നേരിയ തോതിൽ ഇടിയാനുള്ള കാരണം. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇനി നല്ലകാലമാണ്.

Related Articles

Back to top button