‘ടിപി കേസ് പ്രതികൾ ജയിൽ പ്രമാണിമാരായി, ജയിലിനുള്ളിൽ രക്തസാക്ഷി മണ്ഡപം ഉണ്ടാക്കി’

ടിപി കേസ് പ്രതികൾ ജയിൽ പ്രമാണിമാരായി എന്നും ജയിലിനുള്ളിൽ രക്തസാക്ഷി മണ്ഡ‍പം ഉണ്ടാക്കിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരളത്തിൽ മാത്രമേ ഇത് നടക്കൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. പോലീസുകാർക്ക് പോലും ഇവരെ ഭയമാണ്. തൊട്ടാൽ പൊള്ളും എന്ന് പൊലീസിന് അറിയാം. ഭരിക്കുന്നവർ ക്രിമിനലുകൾക്ക് ഒപ്പമാണ്. മറുപടി പറയേണ്ടത് സർക്കാരെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

Related Articles

Back to top button