പിഎം ആവാസ് യോജന പദ്ധതിയിൽ അനുവദിച്ച തുക ലഭിച്ചില്ല, വീടുപണി മുടങ്ങി; ഇടുക്കിയിൽ നിർധന കുടുംബം താമസിക്കുന്നത് തൊഴുത്തിൽ…

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അനുവദിച്ച വീടിന് കിട്ടേണ്ട ഗഡുക്കൾ മുടങ്ങിയതോടെ എട്ടു മാസമായി നിർധന കുടുംബം താമസിക്കുന്നത് കാലിത്തൊഴുത്തിൽ. ഇടുക്കി ചക്കുപള്ളം പഞ്ചായത്തിലെ വലിയപാറ കുമ്പപ്പള്ളി അഗസ്റ്റിൻ ജോസഫിനും കുടുംബത്തിനുമാണ് ഈ ദുർഗതി.

എട്ടു മാസം മുൻപാണ് അഗസ്റ്റിനും ഭാര്യയ്ക്കും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ആദ്യ ഗഡുവായി 48000 കിട്ടി. ഇതോടെ ഉണ്ടായിരുന്ന കൂര പൊളിച്ചു. സമീപത്ത് ഒഴിഞ്ഞു കിടന്ന കാലിത്തൊഴുത്ത് വീടാക്കി മാറ്റി. തറ കെട്ടിയതിന് ശേഷം അടുത്ത ഗഡു ലഭിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഒരു രൂപ പോലും കിട്ടിയില്ല.

ഉടൻ തുക ലഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതോടെ കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങി വീട് പണിയുമായി മുന്നോട്ട് പോയി. ഇപ്പോൾ കടം വാങ്ങിയ പണം തിരികെ കൊടുക്കാനും വീണ്ടും കടം വാങ്ങി പണി പൂർത്തിയാക്കാനും പറ്റാതെ ചോർന്നൊലിക്കുന്ന കാലിത്തൊഴുത്തിൽ പേടിച്ച് കഴിയുകയാണ് കുടുംബം

Related Articles

Back to top button