മകൻ അമ്മയെ തീകൊളുത്തി കൊന്ന സംഭവം…മകൻ മെൽവിൻ്റെ മൊഴിയിൽ കൊലപാതകത്തിനുള്ള കാരണം…
കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് വിവരം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതിത്തരാൻ പ്രതി മെൽവിൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മ അത് എതിർത്തു .ഇതാണ് കൊലപാതകത്തിന് കാരണമായത്. അടിയേറ്റ് ഹിൽഡ മരിച്ചെന്നു കരുതിയാണ് കത്തിച്ചതെന്നുമാണ് മെൽവിന്റെ മൊഴി.
മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കം ഉണ്ടായിരുന്നെന്ന് പ്രതിയുടെ മൊഴി. വീടും സ്ഥലവും ബാങ്കിൽ പണയം വയ്ക്കാൻ ആയിരുന്നു പ്രതിയുടെ നീക്കം. അമ്മയെ പിന്തുണച്ചതിനാലാണ് അയൽക്കാരിയായ ലൊലീറ്റയെ ആക്രമിച്ചത്. സംഭവ ശേഷം മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. ലൊലിറ്റയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തി വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഫിൽഡയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ ഫിൽഡയുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയ്ക്ക് പുറകിലായിരുന്നു.



