മുസ്ലീങ്ങള്‍ സൂര്യ നമസ്‌കാരം ചെയ്യരുത്.. മദ്രസകളില്‍ യോഗ പഠിപ്പിക്കാം…

പള്ളികളിലും മദ്രസകളിലും യോഗ പ്രോത്സാഹിപ്പിക്കമെന്നും എന്നാല്‍ സൂര്യനമസ്‌കാരം ചെയ്യരുതെന്നും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാനാ ഷഹാബുദ്ദീന്‍ റസ്വി. ഗ്രാന്റ് മുഫ്തി ഹൗസില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യ നമസ്‌കാരം ഇസ്ലാമില്‍ നിരോധിച്ചിട്ടുണ്ടെന്നും മുസ്ലീംങ്ങള്‍ അത് ചെയ്യരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ”ഞാന്‍ യോഗയെ പിന്തുണയ്ക്കുന്നു. പക്ഷേ, സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നു. മുസ്ലീങ്ങള്‍ക്ക് സൂര്യനമസ്‌കാരം ചെയ്യാന്‍ കഴിയില്ല. എല്ലാ പുരുഷന്‍മാരും സ്ത്രീകളും യോഗ ചെയ്യണം. എന്നാല്‍ സൂര്യ നമസ്‌കാരം എന്നാല്‍ സൂര്യനെ വണങ്ങുകയും സൂര്യനെ ആരാധിക്കുകയും ചെയ്യുന്നു. ഇസ്ലാം ഇതെല്ലാം വിലക്കുന്നു”എന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെ ആരാധിക്കുന്നത് ഇസ്ലാമില്‍ നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് എല്ലാവരും സൂര്യനമസ്‌കാരം ചെയ്യുന്നത് നമ്മള്‍ വിലക്കിയിരിക്കുന്നത്. സൂര്യനമസ്‌കാരം ഇസ്ലാമിന്റെ ഭാഗമല്ല. അതിനാല്‍ ഒരു മുസ്ലീമും അത് ചെയ്യരുത്. യോഗ മതത്തിന്റെ ഭാഗമല്ല. ആര്‍ക്കും അവരുടെ മതത്തിനോട് ബന്ധപ്പെടുത്താം. എന്നാല്‍ സൂര്യ നമസ്‌കാരം സനാതന ധര്‍മത്തിന്റെ ഒരു രൂപമാണ്. അതായത് ഹിന്ദു ആരാധന. ഇത് ഇസ്ലാം ഒട്ടും അനുവദിക്കുന്നില്ല. സൂര്യ നമസ്‌കാരം ഇസ്ലാമില്‍ ഹറാം ആണ് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button