കായലോടിൽ യുവതി ജീവനൊടുക്കിയ സംഭവം.. പ്രതികൾ SDPI ഓഫീസിലെത്തിച്ച് ആൺസുഹൃത്തിനെ ചോദ്യം ചെയ്തു.. നടന്നത് സദാചാര ഗുണ്ടായിസം തന്നെ….

കായലോട്- പറമ്പായിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്.ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി അപമാനിച്ചതില്‍ മനം നൊന്താണ് റസീനയെന്ന യുവതി ആത്മഹത്യ ചെയ്ത്. എസ്ഡിപിഐ പ്രവര്‍ത്തകരായ മുന്ന് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.ആത്മഹത്യാ കുറിപ്പില്‍ ഇതേ കുറിച്ച് പരാമര്‍ശമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തത്.

സംഭവം നടന്ന ദിവസം റസീന വിഷമത്തില്‍ ആയിരുന്നുവെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് തന്നോട് പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കുറെ പേര്‍ അവിടെയുണ്ടായിരുന്നു എന്നാണ് വിവരമെന്നും പിതാവ് പറഞ്ഞു. പിടിയിലായവര്‍ തങ്ങളുടെ ബന്ധുക്കള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്തമായി സംസാരിച്ചതിന്റെ പേരിലാണ് ക്രൂരമായ പരസ്യവിചാരണ റസീന നേരിടേണ്ടി വന്നത്. തന്റെ വീടിന് മുന്നില്‍ വെച്ചായിരുന്നു ഇതെല്ലാം. അഞ്ച് മണിക്കൂര്‍ തേജോവധം ചെയ്യലാണ് ഉണ്ടായത്. എസ്ഡിപിഐ ഓഫീസില്‍ വെച്ചു മര്‍ദ്ദനവും വിചാരണ ചെയ്യലും ഉണ്ടായി. കേരളത്തെ ലജ്ജിക്കുന്ന വിധത്തില്‍ വലിയ ആള്‍ക്കൂട്ട വിചാരണയാണ് ഇവിടെ നടന്നത്. കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുന്ന സംഭവമായി മാറിയിരിക്കുകയാണ്.അപമാനഭാരം സഹിക്കാന്‍ കഴിയാതെയാണ് കായലോട് പറമ്പായിലെ റസീന ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ വി.സി.മുബഷിര്‍, കെ.എ.ഫൈസല്‍, വി.കെ.റഫ്‌നാസ് എന്നിവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. എസ്ഡിപിഐയുടെ ശക്തി കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ഇപ്പോള്‍ അറസ്റ്റിലായ ആളുകളെ കൂടാതെ വലിയ ആള്‍ക്കൂട്ടമായിരുന്നു പരസ്യവിചാരണക്ക് നേതൃത്വം നല്‍കിയത്.യ്തത്.

Related Articles

Back to top button