റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും ഇ.ഡി കയറി….രാവിലെ 6:30ന് തുടങ്ങിയ റെയ്‌ഡ്‌ തുടരുന്നു….

CMRL – എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള ഇ ഡി റെയ്ഡ് തുടരുന്നു. പി എ മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തായ വാരിഷിന്റെ ഫറോക്കിലെ വീട്ടിലാണ് രാവിലെ തുടങ്ങിയ റെയ്‌ഡ്‌ തുടരുന്നത്. ഇന്ന് രാവിലെ മുതൽ 8 ഇടങ്ങളിലായാണ് റെയ്‌ഡ്‌ നടന്നത്. റെയ്‌ഡിൽ ഫോൺ പിടിച്ചു എടുത്തതായാണ് വിവരം.രാവിലെ 6:30 ക്ക് തുടങ്ങിയ റെയ്‌ഡ്‌ പലയിടത്തും തുടരുന്നുണ്ട്.

പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ട് ഇടങ്ങളിൽ രാവിലെ മുതൽ തുടങ്ങിയ റെയ്ഡ് ആറിടങ്ങളിൽ ഏകദേശം പൂർത്തിയായി. വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായി ഇ.ഡി പരിശോധന നടത്തിയതെന്നാണ് വിവരം.

Related Articles

Back to top button