അമ്പലപ്പുഴയിൽ വൻ ലഹരി വേട്ട..

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ 4 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ ( 22), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പുതുവൽ കോമന (മഠത്തിൽ പറമ്പ്) വീട്ടിൽ ഹരികൃഷ്ണൻ ( 22), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പുതുവൽ വീട്ടിൽ ഷംനാദ് ( 20) എന്നിവരെയാണ് 4 കിലോ കഞ്ചാവുമായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

16ന് രാത്രി 11 മണിയോട് കൂടി പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് പാർട്ടി അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂളിൻ്റെ പരിസരത്ത് എത്തിയപ്പോൾ സ്കൂളിൻ്റെ പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടു. സ്കൂളിനുള്ളിലേക്ക് പൊലീസ് ചെന്നപ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ ചെറിയ പൗച്ചുകളിലാക്കുന്നത് ശ്രദ്ധയിൽപെട്ടു.പൊലീസിനെ കണ്ട് കഞ്ചാവും, ബൈക്കും, മൊബൈൽ ഫോണും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപെടുകയുമായിരുന്നു. തുടർന്ന് കഞ്ചാവും, ബൈക്കും, മൊബൈൽ ഫോണും, മറ്റ് രേഖകളും മറ്റും കസ്റ്റഡിയിൽ എടുത്ത കാലീസ് പ്രതികളെ അന്വേഷിച്ച് വ്യാപക തിരച്ചിൽ നടത്തിയതിൽ പ്രതികളെ പുറക്കാട് ഭാഗത്ത് വെച്ച് പിടികൂടുകയുമായിരുന്നു.

അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻറ് കെ.എൻ രാജേഷിൻ്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നിധിൻ രാജ്, ഗ്രേഡ് എസ്.ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിമോൻ, രതീഷ് വാസു, ജോസഫ് ജോയി, എബിൻ സിൽവസ്റ്റർ ( ഡാൻസാഫ്
), സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്, മിഥുൻ, ശ്രീജി, അമ്പാടി, എച്ച്.ജി. ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതികളെ 24 മണിക്കുറിനുള്ളിൽ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച 6 ഗ്രാം എം.ഡി.എം.എ യുമായി ഒരു യുവാവിനെ അമ്പലപ്പുഴയിലെ ഗണപതിവട്ടത്ത് നിന്നും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

Related Articles

Back to top button