അമ്പലപ്പുഴയിൽ വീട്ടമ്മയെ അജ്ഞാത വാഹനമിടിച്ചു നിർത്താതെപോയി….വീട്ടമ്മക്ക്…

അമ്പലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയെ അജ്ഞാത വാഹനമിടിച്ചു നിർത്താതെപോയി.പുന്നപ്ര
തൈയ്യിൽ വീട്ടിൽ ഷൈബായെ ആണ് വൈകിട്ടോടെ ഓട്ടോ റിക്ഷാ ഇടിച്ചത്.
പുന്നപ്ര കുറവൻ തോട് ദേശീയ പാതക്ക് പടിഞ്ഞാറ് ഭാഗത്ത് കുറവൻ തോട്
മാക്കി റോഡിൽ വെച്ചായിരുന്നു അപകടം.
സഹോദരിയുടെ വീട്ടിൽ പോയി കാൽ നട ആയി മടങ്ങവെ അമിത വേഗതയിൽ എത്തിയ ഓട്ടോ റിക്ഷാ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഓട്ടോ നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ താഴെ വീണ ഷൈബയുടെ കാലിന് പരിക്കേറ്റു.ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ
തേടി.

Related Articles

Back to top button