പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം… കേന്ദ്ര നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ ദീർഘകാലമായുള്ള പ്രത്യേക റെയിൽവേ സോൺ ആവശ്യം അവഗണിച്ച് നിലവിലുള്ള ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി കത്തയച്ചു. പൊതുതാൽപര്യവും സംസ്ഥാനത്തിന്റെ റെയിൽവേ വികസനവും മുൻനിർത്തി പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മലബാർ മേഖലയിലെ റെയിൽവേ ആവശ്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷന്റെ വിഭജനം അംഗീകരിക്കാനാകില്ലെന്നും കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി കത്തിലൂടെ ആവശ്യപ്പെട്ടു.




