പത്തനംതിട്ടയിൽ സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു…
പത്തനംതിട്ടയിൽ സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. കോന്നി കുളത്തുമണ്ണിലാണ് സംഭവം. ഇന്നലെ പ്രദേശവാസികളാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സമീപത്തെ സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. ആനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.



