തിരുവനന്തപുരത്ത് വിവാഹ സത്കാരത്തിനിടെ മദ്യപാനം തർക്കത്തിൽ കലാശിച്ചു…ഒരാൾക്ക് കഴുത്തിൽ കുത്തേറ്റു…
തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടെ കത്തിക്കുത്ത്. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. ആരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ എന്നയാൾ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.