എയർപോർട്ട് അതോറിറ്റിയില്‍ ജോലി നേടാം: മാസശമ്പളം 75000 രൂപ….
കണ്‍സല്‍ട്ടന്റ് വിഭാഗത്തിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ). താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിയിലോ അതിനുമുമ്പോ chqrectt@aai.aero എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷയും അനുബന്ധ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് വിശദമായ അറിയിപ്പ് പരിശോധിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 2, 2025. അഭിമുഖത്തിനുള്ള ഷെഡ്യൂൾ എ എ ഐ വെബ്‌സൈറ്റിൽ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്. 75000 രൂപയാണ് ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളമായി ലഭിക്കുക. അപേക്ഷകരുടെ പരമാവധി പ്രായം 2025 ഏപ്രിൽ 2 ന് (അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി) 65 വയസ് കവിയരുത്.
വിമാനത്താവളം/ഫീൽഡ് സ്റ്റേഷൻ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിൽ 10 വർഷത്തിലധികം പരിചയമുള്ള വിരമിച്ച പൊതുമേഖലാ സ്ഥാപനം/കേന്ദ്ര/സംസ്ഥാന സർക്കാർ/പ്രതിരോധ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് അഭിമുഖത്തില്‍ മുന്‍തൂക്കം ലഭിക്കും . സൂപ്പർആനുവേഷനുശേഷം ഒരു മാസത്തെ കൂളിംഗ് പിരീഡ് ആവശ്യമാണ്. എ എ ഐയില്‍ യിൽ 5 വർഷത്തിലധികം ക്യുമുലേറ്റീവ് കരാർ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാന്‍ അർഹതയുണ്ടായിരിക്കില്ല.



