പ്രമേഹ പരിശോധനയ്ക്ക് സമയമായോ.. ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ ഏതൊക്കെയെന്നോ…

ജനസംഖ്യയിലെ ഭൂരിപക്ഷം പേരും പ്രമേഹരോഗികളാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.പ്രായമായവരെ മാത്രമല്ല ചെറുപ്പാക്കാരെയും പ്രമേഹം പിടിമുറുക്കി തുടങ്ങി.ചിലര്‍ക്ക് പാരമ്പര്യ ഘടകങ്ങള്‍ കൊണ്ടും മറ്റ് ചിലര്‍ക്ക് ജീവിത ശൈലികൊണ്ടും പ്രമേഹമുണ്ടാകാം. നേരത്തെ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതേയുളളൂ. പ്രമേഹമുള്ളവരില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം..

സാധാരണയിലും കൂടുതല്‍ ദാഹം തോന്നുന്നു

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നു

ശരീരഭാരം കുറയുന്നു

മൂത്രത്തിലെ കീറ്റോണുകളുടെ സാന്നിദ്ധ്യം(ഇന്‍സുലിന്‍ ആവശ്യത്തിന് ലഭ്യമല്ലാത്തപ്പോള്‍ പേശികളുടെയും കൊഴുപ്പിന്റെയും തകര്‍ച്ചയുടെ ഒരു ഉപോത്പന്നമാണ് കീറ്റോണുകള്‍

ക്ഷീണവും ബലഹീനതയും

ദേഷ്യം തോന്നുക, മറ്റ് മാനസികാവസ്ഥ മാറ്റങ്ങള്‍

കാഴ്ച മങ്ങുക

വ്രണങ്ങള്‍ ഉണ്ടായാല്‍ ഉണങ്ങാന്‍ താമസം

മോണ, ചര്‍മ്മം, യോനി അണുബാധകള്‍

പ്രമേഹ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട ഡോക്ടറെ സമീപിക്കേണ്ടതാണ്.

Related Articles

Back to top button