പിതാവിന്റെ ആശുപത്രി ബിൽ അടയ്ക്കാമെന്നുപറഞ്ഞ് പെൺകുട്ടിക്കെതിരെ പീഡനശ്രമം…

Attempt to molest the girl by saying that she will pay her father's hospital bill...

കോഴിക്കോട് ചാരിറ്റിയുടെ മറവിൽ പീഡനശ്രമം. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെ പരാതി. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചു. നടക്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു

BNS 75,78 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ അടയ്ക്കാൻ കഴിയാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തുടരുകയായിരുന്നു പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശരീരത്തിൽ കടന്ന് പിടിച്ചു. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു. നടക്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.

വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് ഒരു വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയതെന്ന് പരാതിയിൽ പറയുന്നു.

Related Articles

Back to top button