വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി….

നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. നാദാപുരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രിയിലും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ മദ്രസ, കുമ്മങ്കോട് ഈസ്റ്റ് എല്‍പി സ്‌കൂള്‍, സൗത്ത് എല്‍പി സ്‌കൂള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Back to top button