സ്ഥിരം മോഷ്ടാവ്, മൂവാറ്റുപുഴയിൽ നിന്നും പിടിയിലായത്….

ജാതിപത്രി മോഷണം കേസിലെ പ്രതി പിടിയിലായി. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി വീട്ടിൽ രമേശൻ (55)നെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. മുവാറ്റുപുഴ – വാളകം മനക്കപീടിക ഭാഗത്തുള്ള വീട്ടിൽ ഉണക്കി സൂക്ഷിച്ചിരുന്ന 50 കിലോയാളം വരുന്ന ജാതിപത്രിയാണ് പ്രതി മോഷ്ടിച്ചത്. ഈ മാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവം. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് കാപ്പ പ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ളയാളുമായ പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സഹായികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പി കെആർ മനോജിൻ്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ സിഐ എംഎസ് ഫൈസൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐമാരായ പി സി ജയകുമാർ, എംഎ സക്കീർ തുടങ്ങിയവരാണുണ്ടായിരുന്നത്.

Related Articles

Back to top button