മോഷ്ടാവില്‍ നിന്നും കണ്ടെടുത്ത പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ കോടതി കസ്റ്റഡിയിലുള്ളതിന് പകരം പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആലോചന…

മോഷ്ടാവില്‍ നിന്നും കണ്ടെടുത്ത കുന്നംകുളംമക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആലോചനയുമായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍. കഴിഞ്ഞ ദിവസമാണ് മോഷണം പോയ പഞ്ചലോഹ വിഗ്രഹവും പോലീസ് കണ്ടെടുത്തത്. വിഗ്രഹം ഇപ്പോള്‍ കോടതി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോടതി നടപടികള്‍ക്കുശേഷം വിഗ്രഹം ക്ഷേത്രത്തിന് കൈമാറും. പോലീസ് കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് കേടുപാടുകള്‍ കണ്ടെത്തിയത്. അഷ്ടബന്ധത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം ഇളക്കി മാറ്റിയാണ് കൊണ്ടുപോയത്. കാലിന്റെ ഭാഗത്തും മറ്റുചില ഭാഗങ്ങളിലും വിഗ്രഹത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിഗ്രഹത്തിന് ചൈതന്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പുതിയ പഞ്ചലോഹ വിഗ്രഹം നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുവാനാണ് ആലോചന. കോടതി റിമാന്റ് ചെയ്ത മോഷ്ടാവിനെ അടുത്ത ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനു ശേഷം തെളിവെടുപ്പിനായി ക്ഷേത്രത്തില്‍ കൊണ്ടുവരും.

Related Articles

Back to top button