കൊടുങ്ങല്ലൂരില്‍ മകൻ അമ്മയുടെ കഴുത്തറുത്തു.. വീട്ടമ്മയുടെ നില അതീവ ഗുരുതരം…

കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.

Related Articles

Back to top button