ബിവറേജിന് സമീപം ആക്രമണം… കേസിൽ മൂന്ന് പേർ അറസ്റ്റിൽ..
ക്രിസ്മസ് ദിവസം ആര്യനാട് ബിവറേജസ് കോർപ്പറേഷന്സമീപം യുവാവിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലാണ് മൂന്ന് പ്രതികളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് ഉച്ചയോട് കൂടി ആര്യനാട് ബിവറേജ സ് കോർപ്പറേഷനിൽ
മദ്യം വാങ്ങാനായെത്തിയ പ്രതികൾ നിന്നതിന് അടുത്തായിബൈക്ക് പാർക്ക് ചെയ്തതിലുള്ള തർക്കത്തെത്തുടർന്ന് കുളപ്പടസ്വദേശിയായ യുവാവിന്റെ മുഖത്തും ശരീരത്തിലെ പല ഭാഗങ്ങ ളിലും മാരകമായി മർദ്ദിച്ച് അവശനാക്കി. ശേഷം സ്ഥലത്ത് നിന്നും
രക്ഷപ്പെട്ട ആര്യനാട് ഇരിഞ്ചൽ കണിയാകുഴി എസ് കെ നിവാസിൽ വയസ്സുള്ള ദീപു (25) ആര്യനാട് കണിയാകുഴി കിഴക്കുകര വിട്ടിൽ പ്രവീൺ (25) .മണ്ണൂർക്കര വില്ലേജിൽ
കുറ്റിച്ചൽ കൊങ്ങറക്കോ ണം – ചന്ദ്രോദയത്തിൽ അനുചന്ദ്രൻ ( 24 ) എന്നിവരെയാണ് ആര്യനാട് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വേണു കെ. പ്രസാദ്, സി പി ഒ രാജേഷ്,ഷജീർ എന്നിവരടങ്ങിയ സംഘം വിവിധ സ്ഥലങ്ങളിൽ നിന്ന്
അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.




