ക്രിസ്മസ് ബമ്പർ ലോട്ടറി അച്ചടി നിർത്തി.. സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധം…

ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്. ലോട്ടറിയുടെ സമ്മാന ഘനയിൽ മാറ്റം വരുത്തിയതോടെ ലോട്ടറി വിൽക്കുന്ന ഏജന്‍റുമാര്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാൽ അച്ചടി നിര്‍ത്തിവെച്ചത്. സാധാരണയായി പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തശേഷം ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, പൂജാ ബമ്പര്‍ നറുക്കെടുത്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്‍റെ വിൽപ്പന ആരംഭിച്ചിട്ടില്ല. ലോട്ടറി നറുക്കെടുപ്പിൽ 5000, 2000 , 1000 രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്‍റുമാരുടെ പ്രതിഷേധം.

Related Articles

Back to top button