ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്….
ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും.
61 വര്‍ഷമായി കോണ്‍ഗ്രസിനായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കിന്റെ ഭരണം. ഇതാണ് സിപിഐഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തത്. കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്തതായി സിപിഐഎം ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൊലവിളി പ്രസംഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും അതിന് സുധാകരനോട് നന്ദിയുണ്ടെന്നും സിപിഐഎം പറഞ്ഞു.