ബൈക്ക് മോഷ്ട്ടാവ് പിടിയിൽ….
അമ്പലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിന്ന് പട്ടാപകൽ ബൈക്ക് മോഷ്ട്ടിച്ചു കടന്നുകളഞ്ഞ കുപ്രസിദ്ധ ബൈക്ക് മോഷ്ട്ടാവ് കോട്ടയം സ്വദേശി വേണുഗോപാൽ (54) ആലപ്പുഴ നോർത്ത് പോലീസിന്റെ പിടിയിൽ. ഒരാഴ്ച മുൻപാണ് വൈ.എം.സി.എ ജംഗ്ഷന് സമീപമുള്ള ജോലിസ്ഥലത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ബൈക്ക് മോഷണം പോയത്. കേരളത്തിന് അകത്തും പുറത്തുമായി 20ഓളം ബൈക്ക് മോഷണകേസിൽ ഇയാൾ പ്രതിയാണ്. ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബു, നോർത്ത് എസ്.ഐ ദേവിക എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് എറണാകുളത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




