മാവേലിക്കരയിൽ… ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ കുഴഞ്ഞുവീണു… ആശുപത്രിയിൽ എത്തിച്ചപ്പോൾ…
മാവേലിക്കര- ട്രെയൻ യാത്രക്കിടെ കുഴഞ്ഞുവീണ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് 12 മണിയോടെ മാവേലിക്കര റയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം എറണാകുളം മെമുവിൽ കായംകുളത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഭാര്യക്കും മകനുമപ്പം പോകുകയായിരുന്ന ഭരണിക്കാവ് പോങ്ങുംകുറ്റിയിൽ പ്രകാശ് (50) ആണ് മരിച്ചത്. ട്രെയിനിൽ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് മാവേലിക്കര റയിൽവേ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. റയിൽവേ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഇയാളെ ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.