ചാരായവേട്ട…കടങ്ങോട് സ്വദേശി അറസ്റ്റിൽ…പിടികൂടിയത്…

തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട. 18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടിൽ ജയപ്രകാശ് (54) ആണ് കുന്നംകുളം അഡിഷണൽ സബ് ഇൻസ്പെക്ടർ അരുൺ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.
സംസ്ഥാന പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാറ്റും വാഷും പിടികൂടിയത്.

പ്രതി ചാരായം വാറ്റി വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ വാറ്റും വാഷും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Related Articles

Back to top button