ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊലക്കേസ്… ഇന്ന് കോടതി വിധി പറയും…

കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച്‌ പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്

Related Articles

Back to top button