തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ഉപദേശിച്ചു..തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചു.. കണ്ണൂർ കളക്ടറുടെ മൊഴി പുറത്ത്…

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി പുറത്ത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടർ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോൾ പമ്പിൻ്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നൽകാൻ പി പി ദിവ്യയോട് കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്.

അതേസമയം എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായും മൊഴിയിൽ പറയുന്നു.ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു.വിധി പകർപ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.

Related Articles

Back to top button