ശോഭക്ക് പിണക്കമില്ലെന്ന് ഉറപ്പിക്കാൻ ബി.ജെ.പി..പാലക്കാട് കൺവെൻഷനിലേക്ക് എത്തിക്കാൻ തീവ്രശ്രമം..മുതിർന്ന നേതാക്കൾ…

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ തീവ്രശ്രമവുമായി ബിജെപി.മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു.പിന്നാലെയാണ് നീക്കം.

അതേസമയം ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിന് പാലക്കാട് എത്തുമെന്ന്
കെ സുരേന്ദ്രൻ അറിയിച്ചു. ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നു.ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ വരണമെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയിൽ ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. പാലക്കാട് ബിജെപിക്ക്മി കച്ച സംഘടനാ സംവിധാനമുണ്ട്.പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button