കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം..പ്രതികൾ പിടിയിൽ…
കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ.കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. നവാസിനെ കുത്തിയ സദ്ദാം ആണ് പിടിയിലായത്.സദ്ദാമിനെ കൂടാതെ പ്രാഥമിക പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഷഫീക്ക്,നൂർ, അൻസാരി എന്നിവരും പിടിയിലായി.വാക്കുതർക്കത്തിനിടെ സദ്ദാം നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.



